ഇന്റർ എപ്പാർക്കിയൽ ആർട്സ് ഫെസ്റ്റ്; റണ്ണറപ്പായി നിർമല കോളജ് യൂണിറ്റ്
1515314
Tuesday, February 18, 2025 3:30 AM IST
മൂവാറ്റുപുഴ: കാത്തലിക് സ്റ്റുഡൻസ് മൂവ്മെന്റ് (സിഎസ്എം) ഇന്റർ എപ്പാർക്കിയൽ ആർട്സ് ഫെസ്റ്റിൽ റണ്ണറപ്പായി നിർമല കോളജ് സിഎസ്എം യൂണിറ്റ്. സിഎസ്എം ഇന്റർ എപ്പാർക്കിയൽ കൗണ്‍സിൽ സംഘടിപ്പിച്ച മെലിയോറ 2025 എന്ന പേരിൽ നടത്തിയ കലോത്സവത്തിലാണ് നിർമല കോളജ് വിദ്യാർഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
പാലാ സെന്റ് തോമസ് കോളജിൽ നടന്ന കലാമേളയിൽ 20 ഇനങ്ങളിലായി 50 വിദ്യാർഥികൾ പങ്കെടുത്തു. 275 പോയിന്റോടെയാണ് നിർമല കോളജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ കലാ പ്രതിഭയായി രണ്ടാം വർഷ ഫിസിക്സ് വിദ്യാർഥിയും സിഎസ്എം നിർമല കോളജ് യൂണിറ്റ് സെക്രട്ടറിയുമായ ഏബൽ മാത്യു തെരഞ്ഞെടുക്കപ്പെട്ടു.
സിഎസ്എം ആനിമേറ്റർ സിസ്റ്റർ അർമിള ആന്റണി, യൂണിറ്റ് പ്രസിഡന്റ് ജെം കെ. ജോസ്, ഭാരവാഹികളായ ഓൾഗ ജോസഫ് ജോണ്‍, സോണറ്റ് കെ. സാബു, ആൽവിറ്റോ സജി എന്നിവർ നേതൃത്വം നൽകി.