നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് കവാടത്തില്‍ കണ്ട മൃതദേഹം ഒഡീഷ സ്വദേശിയുടേത്
1515139
Monday, February 17, 2025 10:18 PM IST
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രധാന കവാടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒഡീഷ സ്വദേശിയെന്ന് പോലീസ്.
ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ലഭിച്ച മേല്‍വിലാസത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ്, മകനുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം മകന് കൊച്ചിയിലെത്തും. മരിച്ചയാളുടെ മറ്റൊരു ബന്ധു കൊച്ചിയിലുണ്ട്.
ഇന്നലെ രാവിലെ 8.30 നാണ് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തില്‍ ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം അവിടെ കിടന്നെങ്കിലും മദ്യപിച്ചു കിടക്കുകയാണെന്ന ധാരണയില്‍ ആരും ശ്രദ്ധിച്ചില്ല.
റെയില്‍വേ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.