എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1515016
Monday, February 17, 2025 4:21 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സഫാസി(35)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നും 2.2 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലാരിവട്ടം ജെടിആര്‍ റസിഡന്‍സിയില്‍ കൊച്ചി ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.