മുനമ്പം: പദയാത്രയും ധര്‍ണയും നടത്തി
1515012
Monday, February 17, 2025 4:21 AM IST
കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് മുനന്പം ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ധര്‍ണയും നടത്തി. വേളാങ്കണ്ണി മാതാ സമരപ്പന്തലില്‍ നിന്ന് ആരംഭിച്ച പദയാത്ര ചെറായി ഭൂവനേശ്വരി അമ്പലത്തിനു സമീപമെത്തിയപ്പോൾ പ്രതിഷേധയോഗം ചേർന്നു. വൈപ്പിന്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ടി.ജി. വിജയന് ഉദ്ഘാടനം ചെയ്തു.
ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ് റോക്കി പാലക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി തോമസ് പോളക്കാട്ട്, എസ്എന്‍ഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകന് കാതികുളത്ത്, ഇ.എസ്. പുരുഷോത്തമന്, റോയ് കുരിശിങ്കല്‍, വി.കെ. പ്രദീപ്, സിജി ജിന്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരം 128ാം ദിനത്തിലേക്ക് കടന്നു.