വികസന സെമിനാർ
1515000
Monday, February 17, 2025 4:03 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പരിഗണന അർഹിക്കുന്നവരുടേയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടേയും ക്ഷേമ പ്രവർത്തനങ്ങൾക്കും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്നതായിരിക്കും വരുന്ന വാർഷിക പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി അധ്യക്ഷത വഹിച്ചു.
പട്ടികജാതി ഉപപദ്ധതിയിനത്തിൽ 92.8 ലക്ഷവും പട്ടികവർഗ ഉപപദ്ധതിയിനത്തിൽ 3.46 ലക്ഷവും പൊതുവിഭാഗത്തിൽ 2.89 കോടിയും ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ 4.88 കോടിയും മെയ്ന്റനൻസ് ഗ്രാന്റ് റോഡിതരം ഇനത്തിൽ 78.26 ലക്ഷവും ജനറൽ പർപസ് ഗ്രാന്റ് ഇനത്തിൽ 88.67 ലക്ഷവും ഉൾപ്പെടെ 6.55 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.