ഓസാനാം സ്വപ്നക്കൂടിന് തറക്കല്ലിട്ടു
1514994
Monday, February 17, 2025 4:03 AM IST
പഴങ്ങനാട്: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പഴങ്ങനാട് കോൺഫറൻസിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ഓസാനാം സ്വപ്നക്കൂടിന് വികാരി റവ. ഡോ. പോൾ കൈപ്രൻപാടൻ തറക്കല്ലിട്ടു. കെ.ജെ. പീറ്റർ കണിയോടിക്കൽ സൗജന്യമായി നൽകിയ ഒന്പത് സെന്റ് സ്ഥലത്താണ് ഒന്പത് നിർധന കുടുംബങ്ങൾക്ക് താമസിക്കാനായി സൗകര്യം ഒരുങ്ങുന്നത്.
പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസി പ്രസിഡന്റ് ബെന്റലി താടിക്കാരൻ, സിസി വൈസ് പ്രസിഡന്റ് അഡ്വ. മാർട്ടിൻ റോയ്, കെ.ജെ. പീറ്റർ, കൈക്കാരൻ വി.എ. ജോർജ്, വൈസ് ചെയർമാൻ സജി പോൾ, മദർ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ട്രീസ,
സമരിറ്റൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്ലെറ്റ്, പഞ്ചായത്തംഗം ഷീബ ജോർജ്, സമരിറ്റൻ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സിലിൻ, സെക്രട്ടറി ജിനീഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.