തീരദേശ ഹർത്താൽ വിജയിപ്പിക്കും: എസ്ടിയു
1514992
Monday, February 17, 2025 4:03 AM IST
വൈപ്പിൻ : മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും മത്സ്യമേഖലയെ തകർക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരേ 27ന് നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കുവാൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ(എസ്ടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അന്നേ ദിവസം മത്സ്യമേഖലയിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കി പ്രതിഷേധിക്കും. ഇതിനു മുന്നോടിയായി 20 ന് മുനമ്പത്ത് നിന്നാരംഭിച്ച് ചെല്ലാനത്ത് സമാപിക്കുന്ന മത്സ്യമേഖലാ ജില്ലാ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും നൽകും.