ഫോർട്ട്കൊച്ചിയെ സംഗീത സാന്ദ്രമാക്കി ‘സംഗീതാമൃതം’
1514986
Monday, February 17, 2025 3:54 AM IST
ഫോർട്ട്കൊച്ചി: കൊച്ചി കലോത്സവം '25 രണ്ടാം എഡിഷന്റെ ഭാഗമായി കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി ഡേവിഡ് ഹാളിൽ ‘സംഗീതാമൃതം' (മതസൗഹൃദ സംഗീതസന്ധ്യ) നടന്നു.
ബിബിൻ മാസ്റ്ററും സംഘവുമാണ് ഗാനസന്ധ്യ അവതരിപ്പിച്ചത്. കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അബ്ദുള്ള മട്ടാഞ്ചേരി സ്വാഗതവും ചിത്രകാരൻ ആർ.കെ. ചന്ദ്രബാബു നന്ദിയും പറഞ്ഞു.