എഎംഎഐ അങ്കമാലി ഏരിയ സമ്മേളനം
1514983
Monday, February 17, 2025 3:54 AM IST
അങ്കമാലി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എഎംഎഐ) അങ്കമാലി ഏരിയ വാർഷിക സമ്മേളനം ആയുർവേദ ഭവനിൽ അങ്കമാലി മുൻസിപ്പൽ ചെയർമാൻ ഷിയോപോൾ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ മാർട്ടിൻ ബി. മുണ്ടാടൻ ആശംസകളർപ്പിച്ചു. ഡോ. കൃഷ്ണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ടോം പി. പോൾ, ഡോ. ടിൻസി ടോം, ഡോ. പി.പി. ശിവൻ, ഡോ. എലിസബത്ത് മാത്യു, ഡോ. ബി.പി. മിഷ തുടങ്ങിയവർ പ്രസംഗിച്ചു.