കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന് എ പ്ലസ് പ്ലസ് ഗ്രേഡ്
1514646
Sunday, February 16, 2025 4:11 AM IST
കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന് യുജിസി നാക്ക് അക്രിഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ്. യുജിസിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാര പരിശോധന ഏജൻസിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്ക്) പരിശോധനയിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന് A++ (എ ഡബിൾ പ്ലസ്) ഗ്രേഡ് ലഭിച്ചു.
കോളജ് വജ്ര ജൂബിലി വർഷത്തിൽ ലഭിച്ച അംഗീകാരം അഭിമാനാർഹമാണന്ന് കോളജ് ട്രസ്റ്റ് സെക്രട്ടറി വിജു ജേക്കബ് അറിയിച്ചു.