ഫിസാറ്റിൽ ഐഡിയ ലാബിനു അനുമതി
1508264
Saturday, January 25, 2025 4:22 AM IST
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ഐഡിയ ലാബ് പ്രൊജക്ട് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എഐസിടിഇ യുടെ സഹായത്തോടെ ഒരു കോടി പത്തു ലക്ഷം രൂപയുടെ പ്രൊജക്ട് ആണ് ഫിസാറ്റിൽ നടപ്പാക്കുന്നത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനു സാങ്കേതിക സഹായവും പരിശീലനവും നൽകുന്നതിന് പുതിയ ലാബ് സഹായകമാകും. അധ്യാപക പരിശീലനം, വിദ്യാർഥികളുടെ നൈപുണ്യ പരിശീലനം,
ഐഡിയേഷൻ വർക്ക്ഷോപ്പുകൾ, ബൂട്ട് ക്യാമ്പുകൾ, പ്രൊജക്റ്റ് പരിശീലനം, ഇന്റേൺഷിപ് ട്രെയിനിംഗ്, സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഐഡിയ ലാബിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ചെയർമാൻ പി.ആർ. ഷിമിത്ത് പറഞ്ഞു.