പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ ശതോത്തര രജത ജൂബിലിക്കു തുടക്കം
1508255
Saturday, January 25, 2025 4:11 AM IST
ചെറായി: വിദ്യാഭ്യാസം വിജയത്തിലേക്കുള്ള ഒരു പാത മാത്രമല്ല നീതിയുക്തവുംപുരോഗമനപരവുമായ ഒരു സമൂഹത്തിന്റെ അടിത്തറയാണെന്ന് മന്ത്രി വി. ശിവൻ കുട്ടി.
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് മേരീസ് ഹൈസ്കൂൾ തലമുറകൾക്ക് വെളിച്ചം പകർന്ന വിദ്യാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാലയത്തിന്റെ യശസുയർത്തിയ പൂർവ വിദ്യാർഥികളായ കോട്ടപ്പുറം രൂപതാ ബിഷപ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിനും കണ്ണൂർ സഹായ മെത്രാൻ റവ. ഡോ. ഡെന്നീസ് കുറുപ്പശേരിക്കും ചടങ്ങിൽ സ്വീകരണം നൽകി. ഹൈബി ഈഡൻ എംപി സ്കൂൾ ശതോത്തര ജൂബിലി ഫലകങ്ങൾ സമ്മാനിച്ചു.
വിരമിക്കുന്ന അധ്യാപിക ഷീഡ മെന്റസിന് യാത്രയയപ്പ് നൽകി. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.