സിപിഎം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: കേരള കോൺഗ്രസ്
1508245
Saturday, January 25, 2025 4:00 AM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ വനിതാ അംഗത്തെ തട്ടിക്കൊണ്ടു പോയതിനെ ന്യായീകരിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കമായി നിയോജക മണ്ഡലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജില്ലയിൽ മലയാറ്റൂർ മുതൽ പൈങ്ങോട്ടൂർ വരെ പ്രചരണ ജാഥ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പാർട്ടി ജില്ലാ സമ്മേളനം മാർച്ച് 27, 28 ,29 തീയതികളിൽ എറണാകുളത്ത് നടത്തും.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.പി. ജോസഫ് , സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.