ശാസ്ത്ര, ബാലശാസ്ത്ര കോണ്‍ഗ്രസ് വിജയികൾ
1507957
Friday, January 24, 2025 4:41 AM IST
കൊച്ചി: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ലോഡ്സും ഇടപ്പള്ളി ക്യാംപ്യന്‍ സ്കൂളും സംയുക്തമായി നടത്തിയ ശാസ്ത്ര സയന്‍സ് കോണ്‍ഗ്രസ് സമാപിച്ചു.
കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഇടപ്പള്ളി ക്യാംപ്യന്‍ സ്കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ എരൂര്‍ ഭവന്‍സ് സ്കൂളും ജേതാക്കളായി. ഫിസിക്സിൽ ഭവന്‍സ് എരൂരും ചിന്മയ വടുതലയും ഒന്നാം സ്ഥാനം പങ്കിട്ടു. കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാര്‍ഡ് ക്യാംപ്യന്‍ സ്കൂളിനാണ്.
സമാപനയോഗത്തില്‍ ശാസ്ത്ര ട്രസ്റ്റ് ചെയര്മാന് ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. കുര്യാക്കോസ് ആന്റണി പുരസ്കാരദാനം നിര്‍വഹിച്ചു. ശാസ്ത്ര 2024- 25 പ്രമേയം ഡോ. തനുജ രാമചന്ദ്രന് അവതരിപ്പിച്ചു. കെ. എം. ഉണ്ണി സ്വാഗതവും നാന്‍സി ജോണ്സന് നന്ദിയും പറഞ്ഞു.
ക്യാംപ്യന്‍ സ്കൂൾ ഡീൻ ആൻഡ് സീനിയർ പ്രിന്‍സിപ്പല്‍ ഡോ. ലീലാമ്മ തോമസ് സംബന്ധിച്ചു.