വിദ്യാർഥികൾക്ക് ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് തുടങ്ങി
1601238
Monday, October 20, 2025 4:26 AM IST
അങ്കമാലി : റോട്ടറി ക്ലബ് 3205ന്റെ നേതൃത്വത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന നേതൃത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു. കറുകുറ്റി അസീസി ശാന്തികേന്ദ്രയില്‍ സംഘടിപ്പിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേശ് ഉദ്ഘാടനം നിർവഹിച്ചു.
അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജന് അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ വ്യക്തിത്വ വികസനം, നേതൃപാടവം, ഭാഷാ നൈപുണ്യം തുടങ്ങിയവയ്ക്ക് ട്രെയിനിംഗ് നല്‍കുകയാണ് ക്യാമ്പിന്റെ ഉദ്ദേശ്യം. 25 സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 113 വിദ്യാർഥിനികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
കരിക്കടവ് ട്രൈബല്‍ ഉന്നതിയിലെ കുട്ടികളും ഈ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഡിസ്ട്രിക്ട് സോണല്‍ ചെയര്മാന് ജോസഫ് കണിച്ചായി, ഡിസ്ട്രിക്ട് ഇന്ററാക്റ്റ് ചെയര്‍ കെ. അനില്‍ വര്‍മ്മ, അസിസ്റ്റന്റ് ഗവര്‍ണര്‍ ടി. എം. നാസര്‍, ജനറല്‍ കണ്‍വീനര്‍ ആര്. ജയചന്ദ്രന് , ആഷിശ് വിചിത്രം, നൈജു പുതുശേരി, രാജേഷ് രാഘവന്, ബാബു ഉറുമീസ്, ഡോ. ബെന്നി കുര്യന്, ആന്റു ഡൊമിനിക്, പാപ്പച്ചന് തെക്കേക്കര, ചാൾസ് ജെ. തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.