യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ
1601135
Sunday, October 19, 2025 11:43 PM IST
നെടുമ്പാശേരി: പുറയാർ റെയിൽവേ ഗേറ്റിന് സമീപം അജ്ഞാത യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. 35 - 40 വയസ് തോന്നിക്കും. 5.3 അടി ഉയരമുണ്ട്. തടിച്ച ശരീരം, ഇരുനിറം, ഇടത് കവിളിൽ കറുത്ത മറുക്, നീല ചുരിദാറും കറുത്ത പാന്റ്സും കറുത്ത ഷോളുമായിരുന്നു വേഷം. ഇന്നലെ ഉച്ചയ്ക്ക് 1.35 ഓടെ പുറയാർ റെയിൽവേ ഗേറ്റിൽ നിന്നും 500 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുമ്പാശേരി പോലീസ് കേസെടുത്തു. ഫോൺ: 0484 2610611, +919497933048.