മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
1601226
Monday, October 20, 2025 4:12 AM IST
വാഴക്കുളം: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് വാഴക്കുളത്ത് തുടക്കമായി. വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ സ്റ്റേഡിയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, സാറാമ്മ ജോൺ, ഷിവാഗോ തോമസ്, ഡോ. ജോസ് അഗസ്റ്റിൻ, രമ രാമകൃഷ്ണൻ, മേഴ്സി ജോർജ്, പി.എസ്. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
26ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കലാമത്സരങ്ങളോടെ കേരളോത്സവം സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.