ഭിന്നശേഷി ദിനാചരണം
1484716
Friday, December 6, 2024 3:32 AM IST
കോതമംഗലം: സമഗ്ര ശിക്ഷ കേരള കോതമംഗലം ബിആർസിയുടെ നേതൃത്വത്തിൽ ആന്റണി ജോണ് എംഎൽഎയുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ കോതമംഗലത്ത് ലോക ഭിന്നശേഷി ദിനാചരണം നടത്തി. കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ ഇൻക്ലൂസീവ് കായിക വിഭാഗത്തിൽ പങ്കെടുത്ത സവിശേഷ കഴിവുള്ള വിദ്യാർഥികളെയും അവരോടൊപ്പം മത്സരത്തിന് പിന്തുണ നൽകിയ വിദ്യാർഥികളെയും ആദരിച്ചു. വർഷങ്ങളായി കിടപ്പിലായ സവിശേഷ ശേഷിയുള്ള കുട്ടികളെ ഉൾപ്പടെ വിവിധ വിദ്യാലയങ്ങളിലെ സവിശേഷ കഴിവുള്ള വിദ്യാർഥികളെ പഠിപ്പിക്കുകയും ഇവരുടെ സമഗ്ര വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബിആർസിയിലെ 26 സ്പെഷൽ എഡ്യൂക്കേറ്റേഴ്സായ അധ്യാപകരെയും കൈറ്റ് അവാർഡ് നൽകി ആദരിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ, ജില്ല പഞ്ചായത്തംഗം റഷീദ സലിം, കെ.എ. നൗഷാദ്, കെ.വി. തോമസ്, രമ്യ വിനോദ്, പി.ആർ. ഉണ്ണികൃഷ്ണൻ, റോസ്ലി ഷിബു, സിമി പി. മുഹമ്മദ്, എസ്.എം. അലിയാർ, എൽദോ പോൾ, സ്മിത മനോഹർ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ലാ ബിആർസി കല്ലൂർക്കാടിന്റെ നേതൃത്വത്തിൽ കറുകടം മൗണ്ട് കാർമൽ കോളജുമായി സഹകരിച്ച് ഭിന്നശേഷി ദിനം ആചരിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്സ് അധ്യക്ഷത വഹിച്ചു. ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്ത കുട്ടികളെ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് മെഡലുകൾ നൽകി ആദരിച്ചു. ഭിന്നശേഷിയെ അതിജീവിച്ച് ജീവിത വിജയം നേടിയ മൗണ്ട് കാർമൽ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥി ബാദുഷയെ ആയവന പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജൂലി സുനിൽ ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം. രാജേഷ് സ്കൂൾതല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. റിജോയ് സഖറിയാസ്, ബിജു മുള്ളൻകുഴി, ജയ്സണ് ആന്റണി, അസിസ്റ്റന്റ് പ്രഫ. അനീഷ് ജോർജ്, ബിജു ജോണ്, ടി.ബി. മിനി എന്നിവർ പ്രസംഗിച്ചു.