മുത്തോലപുരം പള്ളിയിൽ തിരുനാൾ
1484465
Thursday, December 5, 2024 3:27 AM IST
ഇലഞ്ഞി: മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നൊവേനയ്ക്കും തിരുനാളിനും സഹവികാരി ഫാ. ജോസഫ് കുഴിവേലിതടത്തിൽ കൊടിയേറ്റി. ഇന്ന് രാവിലെ 6.30നു കുർബാന, വൈകുന്നേരം 4.30 നു ജപമാല, അഞ്ചിനു സുറിയാനി പാട്ടുകുർബാന, നൊവേന.
നാളെ രാവിലെ 6.30 നു കുർബാന, വൈകുന്നേരം 4.30 നു ജപമാല, 4.50 നു പ്രസുദേന്തി സമർപ്പണം, അഞ്ചിനു കുർബാന, നൊവേന, ജപമാല, തിരിപ്രദക്ഷിണം.
ഏഴിനു രാവിലെ ആറിനു ജപമാല, 6.30 നു കുർബാന, നൊവേന, 7.45നു തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിന് മോണ്ടലത്തിൽ പ്രതിഷ്ഠിക്കുന്നു. വൈകുന്നേരം 4.30 നു ജപമാല, അഞ്ചിനു ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, 6.15നു പ്രദക്ഷിണം, 7.25 പ്രദക്ഷിണം, 8.45 കുർബാന ആശിർവാദം.
എട്ടിനു രാവിലെ 5.45നും, ഏഴിനും കുർബാന, 10 നു ആഘോഷമായ തിരുനാൾ കുർബാന, 11.40 നു പ്രദക്ഷിണം എന്നിവയായിരിക്കും കാര്യപരിപാടികളെന്ന് വികാരി ഫാ. ജോൺ മറ്റം, സഹവികാരി ഫാ.ജോസഫ് കുഴിവേലിതടത്തിൽ എന്നിവർ അറിയിച്ചു.