കൂനമ്മാവില്‍ വത്തിക്കാന്‍ സ്ഥാനപതിക്ക് സ്വീകരണം
1484446
Thursday, December 5, 2024 2:55 AM IST
വരാപ്പുഴ: വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡ് ജിറെല്ലി, വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കൽ എന്നിവർക്കു നാളെ രാവിലെ 10ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർഥാടന കേന്ദ്രത്തില്‍ സ്വീകരണം നല്‍കും.
വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കല്‍ പുഷ്പാര്‍ച്ചന, ചാവറയച്ചന് മരണമടഞ്ഞ മുറിക്കു സമീപമായി നിര്‍മിക്കുന്ന ചാവറ ഊട്ടുഭവന്റെ ശിലാസ്ഥാപനം, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡ് ജിറെല്ലി നിര്‍വഹിക്കും. ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന സ്മാരകമായിട്ടാണ് ഊട്ടുപുര നിര്‍മിക്കുന്നതെന്ന് മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി ഫാ. സ്റ്റാന്‍ലി നടുവിലപറമ്പില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.