റോഡ് നവീകരണത്തിന് സ്ഥലം സൗജന്യമായി വിട്ടുനൽകി കടാതി പള്ളി
1483690
Monday, December 2, 2024 3:52 AM IST
മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയുടെ വാളകം പഞ്ചായത്തിന് സമീപം മേക്കടന്പിലുള്ള വിശുദ്ധ മാതാവിന്റെ നാമദേയത്തിലുള്ള കുരിശുംതൊട്ടിയുടെ മതിൽ പൊളിച്ചും രണ്ട് മീറ്റർ സ്ഥലവും സൗജന്യമായി നൽകി. പഞ്ചായത്ത് അധികൃതർ പള്ളി മാനേജിംഗ് കമ്മിറ്റിക്ക് അപേക്ഷ നൽകിയതിനെതുടർന്ന് ഇടവക പൊതുയോഗം ചേർന്ന് മതിൽ പൊളിക്കുന്നതിന് അനുവാദം നൽകുകയായിരുന്നു.