ഓട്ടോ പാടത്തേക്ക് മറിഞ്ഞു
1483689
Monday, December 2, 2024 3:52 AM IST
കോലഞ്ചേരി: പട്ടിമറ്റം നീലിമലയിൽ ഓട്ടോ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു. ഓട്ടോ യാത്രക്കാരനായ ഹാഷിം കളപ്പുരയ്ക്കലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പൂച്ച റോഡിന് കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.
ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 2.25നായിരുന്നു സംഭവം. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്തിൽ സേനാംഗങ്ങളായ സി.എസ്. അനിൽകുമാർ, വി.ജി. വിജിത്ത്കുമാർ, എസ്.വിഷ്ണു, അഖിൽ ദേവ്, എസ്. അനിൽകുമാർ എന്നിവരും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ വടം ഉപയോഗിച്ച് ഉയർത്തി ഉടമസ്ഥനെ ഏൽപ്പിച്ചു.