തടിലോറി മറിഞ്ഞു, ആളപായമില്ല
1483685
Monday, December 2, 2024 3:52 AM IST
അങ്കമാലി: ദേശീയപാതയിൽ കോതകുളങ്ങരയിൽ തടിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. മീഡിയനിലെ വൈദ്യുത പോസ്റ്റുകൾ ഇടിച്ചു തകർത്താണ് ലോറി മറിഞ്ഞത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയിലുണ്ടായിരുന്ന തടി റോഡിന് കുറുകെ ചിതറിവീണതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അങ്കമാലി പോലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ച് ലോറി നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.