യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
1483671
Monday, December 2, 2024 12:05 AM IST
ചെറായി: കാണാതായ യുവതിയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയിൽ കണ്ടെത്തി. പള്ളിപ്പുറം ഡിസ്പെൻസറിക്ക് പടിഞ്ഞാറ് കടവുങ്കശേരി സന്തോഷിന്റെ മകൾ അശ്വിനി (31) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു.