കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഡെന്റൽ ക്ലിനിക്ക് നവീകരിച്ചു
1483498
Sunday, December 1, 2024 5:26 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഡെന്റൽ ക്ലിനിക്ക് പുതിയ ഡെന്റൽ ചെയറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു നവീകരിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് രണ്ട് ലക്ഷം ചെലവിൽ ഇവ നൽകിയത്. നവീകരിച്ച ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ ടോമി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി തോമസ്, കെ.എ നൗഷാദ്, ആശുപത്രി സൂപ്രണ്ട് സാം പോൾ, ശ്രീദിതി, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഏരിയ ജനറൽ മാനേജർമാരായ യു. പ്രേംകുമാർ, ജിസ് പീറ്റർ, ലൈസൻ ഓഫീസർ ജിൻസ് മത്തായി എന്നിവർ പങ്കെടുത്തു.