മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി നെടുങ്ങപ്ര സെന്റ് ആന്റണീസ് ഇടവക
1479975
Monday, November 18, 2024 5:05 AM IST
നെടുങ്ങപ്ര: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് നെടുങ്ങപ്ര സെന്റ് ആന്റണീസ് ഇടവക കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുനമ്പം കൊച്ചുവേളാങ്കണ്ണി പള്ളി മുറ്റത്ത് തയാറാക്കിയ സമരപ്പന്തലിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചിട്ട് 36 ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ണുതുറക്കാത്ത ഭരണാധികാരികളെ യോഗം വിമർശിച്ചു.
ഫാ. പൗലോസ് നെടുംതടത്തിൽ പ്രസംഗിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപത സെക്രട്ടറി ആന്റണി പുല്ലൻ പ്രമേയം അവതരിപ്പിച്ചു. പ്രതിഷേധ പരിപാടികൾക്ക് ജോസഫ് പുത്തൻപുരക്കൽ, പി.എസ്. ആന്റണി, ജിയോ പുത്തൻകുടി, ജോസ് കല്ലുങ്കൽ, പി.ഒ.ജോസ്, ആൻസ് ചിറ്റയം, ജോൺ കളമ്പടാൻ തുടങ്ങിയവർ നേതൃത്വം നൽകി.