കൊ​ച്ചി: ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് നി​ല​വി​ലു​ള്ള പൈ​തൃ​ക സ​മു​ച്ച​യ​ത്തി​ല്‍​നി​ന്നു മാ​റ്റി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ക്കു​മെ​ന്ന് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ. താ​ലൂ​ക്ക് ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് ദ​ര്‍​ബാ​ര്‍ ഹാ​ള്‍ റോ​ഡി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ ത​ൽ​സ്ഥി​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​നൊ​പ്പം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​ര​ക്കേ​റി​യ ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് നി​ല​വി​ല്‍ പാ​ര്‍​ക്ക് അ​വ​ന്യു റോ​ഡി​ലെ 150 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൈ​തൃ​ക മ​ന്ദി​ര​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. കൊ​ച്ചി രാ​ജാ​വി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന് പൈ​തൃ​ക പ​ദ​വി​യു​ള്ള​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ഫീ​സി​ല്‍ വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫി​സ് മാ​റ്റാ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. 27 സെ​ന്‍റ് സ്ഥ​ല​ത്ത് 855 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ലു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണി​ത്. മു​ന്‍​പ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

കെ​ട്ടി​ടം താ​ലൂ​ക്ക് ഓ​ഫി​സാ​ക്കി മാ​റ്റ​ണ​മെ​ങ്കി​ല്‍ ത​റ​യോ​ടു മാ​റ്റി​വി​രി​ക്ക​ല്‍, സീ​ലിം​ഗ് മാ​റ്റ​ല്‍, വ​യ​റിം​ഗ്, പ്ലം​ബിം​ഗ്, കാ​ബി​നു​ക​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​ന് ഒ​രു കോ​ടി രൂ​പ​യി​ലേ​റെ ചെ​ല​വു വ​രും.