വയനാട് ദുരിതാശ്വാസം: കെഡിപി ധര്‍ണ നടത്തി
1480201
Tuesday, November 19, 2024 5:10 AM IST
കൊച്ചി: വയനാട് ദുരിതാശ്വാസത്തില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി (കെഡിപി) സംസ്ഥാന കമ്മിറ്റി എറണാകുളം റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ജോസ്മോന് ഉദ്ഘാടനം ചെയ്തു. കേന്ദ്രസഹായം നിഷേധിച്ച പ്രധാനമന്ത്രി മോദിയുടെ നിലപാട് മനുഷ്യത്വരഹിതമായ ചതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന രക്ഷാധികാരി സലിം പി. മാത്യു അധ്യക്ഷത വഹിച്ചു. സുല്‍ഫിക്കര്‍ മയൂരി, റോയ് വാരിക്കാട്ട്, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, പി.എസ്. പ്രകാശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.