വാർഡ് വിഭജന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി
1480424
Wednesday, November 20, 2024 4:06 AM IST
മൂവാറ്റുപുഴ: സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷന്റെ വിജ്ഞാപന പ്രകാരമുള്ള ആരക്കുഴ പഞ്ചായത്തിന്റെ വാർഡ് വിഭജന റിപ്പോർട്ട് ഗ്രാമ കേന്ദ്രങ്ങൾ, റേഷൻ കടകൾ, വായനശാലകൾ, അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാപനത്തിൽ ആക്ഷേപമുള്ളവർ ഒന്നിന് മുന്പ് ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനയോ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാഴക്കുളം : എറണാകുളം ജില്ലയിലെ ആവോലി പഞ്ചായത്ത് വാർഡ് വിഭജനുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. കരട് വിജ്ഞാപനം സംബന്ധിച്ച് വിവരങ്ങൾ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം (ആവോലി, അടൂപ്പറന്പ്, അക്ഷയ കേന്ദ്രം), പഞ്ചായത്ത് വായനശാല, റേഷൻ കടകൾ എന്നിവിടങ്ങളിലും ഡീലിമിറ്റേഷൻ കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. നിർദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കിൽ മൂന്നിന് മുന്പ് ഡീലിമിറ്റേഷൻ സെക്രട്ടറി / ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവർക്ക് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പിറവം: പിറവം നഗരസഭയിൽ വാർഡുകൾ വിഭജിച്ച് പുനക്രമീകരിച്ചപ്പോൾ ഒരു വാർഡ് വർധിച്ചു. നിലവിൽ 27 വാർഡുകളുണ്ടായിരുന്നത് 28 വാർഡായി മാറും. നഗരസഭയുടെ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപമുണ്ടങ്കിൽ ഡിസംബർ മൂന്നിന് മുന്പ് ഡിലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നേരിട്ടോ, രജിസ്റ്റേഡ് തപാൽ മുഖേനയോ നൽകാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.