ഇ​ല​ഞ്ഞി: അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നും നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജെ. ​ഇ​ല​ഞ്ഞി സ്മാ​ര​ക പു​ര​സ്കാ​ര വി​ത​ര​ണ​വും എ​ൻ​ഡോ​മെ​ന്‍റ് വി​ത​ര​ണ​വും സി​സ്റ്റ​ർ മേ​രീ​ബ​നീ​ഞ്ഞ സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്നു. സ​ഖ​റി​യാ പെ​രു​ന്പ​ട​വ​ത്തി​ന്‍റെ ‘മ​ന​മെ​ഴു​ത്തു​ക​ൾ’ എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്കാ​രം.

ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ര​ണ്ട് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് എ​ൻ​ഡോ​മെ​ന്‍റു​ക​ളും ന​ൽ​കി. സാ​മൂ​ഹ്യ സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. എം.​പി. മ​ത്താ​യി പു​ര​സ്കാ​ര ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ. ​ഇ​ല​ഞ്ഞി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര​താ​രം ശ്രീ​കാ​ന്ത് മു​ര​ളി എ​ൻ​ഡോ​മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​യി, മു​ത്ത​ല​പു​രം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി അ​രീ​ക്കാ​ട്ടേ​ൽ, എം.​പി. ജോ​സ​ഫ്, മാ​ജി സ​ന്തോ​ഷ്, സ​ന്തോ​ഷ് കോ​ര​പി​ള്ള, വ​ർ​ഗീ​സ് ക​രി​പ്പാ​ടം, കെ.​പി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.