ഗോപുരത്തിങ്കൽ തറവാട് വാർഷികം
1479983
Monday, November 18, 2024 5:05 AM IST
അങ്കമാലി: കരയാംപറമ്പ് ഗോപുരത്തിങ്കൽ തറവാട് വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.യു. വർഗീസ് അധ്യക്ഷത വഹിച്ചു. നൈപുണ്യ ഇന്റർനാഷണൽ കോളജ് അസിസ്റ്റന്റ് പ്രഫ. ഫാ. സിജു പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പൗലോ ഗോപുരത്തിങ്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ജനറൽ കൺവീനർ ജോയി പോൾ, ട്രഷറർ ജി.ടി. വർഗീസ്, കറുകുറ്റി പഞ്ചായത്ത് അംഗം റോയി ഗോപുരത്തിങ്കൽ, വൈസ് പ്രസിഡന്റ് ഷൈനി ജോസ്, സിൽവി വർഗീസ്, ഡാഷി പ്രേം, സീന ബെന്നി എന്നിവർ പ്രസംഗിച്ചു. ജി. ജോയിപോൾ, പൗലോ ഗോപുരത്തിങ്കൽ, ജി.യു. വർഗീസ്, ജി.ടി. വർഗീസ്, ജി.എൽ. വർഗീസ്, പ്രേം സ്റ്റീഫൻ, ഷൈനി ജോസ്, ബെന്നി വർഗീസ്, ബിജു ജോസഫ്, ജി.വി. ഷാജു, ജിജോ ജോസ് എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.