മൂഴിക്കുളം ക്ഷേത്രത്തിൽ കൂത്തുത്സവം തുടങ്ങി
1480430
Wednesday, November 20, 2024 4:06 AM IST
നെടുമ്പാശേരി: തിരുമൂഴിക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ വൃശ്ചികമാസത്തിൽ 21 ദിവസം നീണ്ടുനിൽക്കുന്ന കൂത്തുത്സവം ആരംഭിച്ചു. അമ്മന്നൂർ കുടുംബത്തിലെ കാരണവർ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ തുടക്കംകുറിച്ചു. തുടർന്ന് ബാലചരിതം പുറപ്പാട് നടന്നു. നേപത്ഥ്യ ജിനേഷ് മിഴാവും എടനാട് രാധ നങ്ങ്യാർ താളവും കൈകാര്യം ചെയ്തു. അമ്മന്നൂർ മാധവ് ചാക്യാർ സൂത്രധാരൻ നിർവഹണം നടത്തി. നരസിംഹ അവതാരമായിരുന്നു കഥാഭാഗം.
21 വരെ അമ്മന്നൂർ രജനീഷ് ചാക്യാർ ശ്രീരാമനായി രംഗത്ത് വരും. 22 മുതൽ ഡിസംബർ ആറ് വരെ രാമായണം ആരണ്യകാണ്ഡം പ്രബന്ധക്കൂത്ത് നടക്കും. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് ചാക്യാർ എന്നിവർ പങ്കെടുക്കും. ഡിസംബർ ആറിന് കൂത്തുത്സവം സമാപിക്കും.