താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ
1480422
Wednesday, November 20, 2024 4:05 AM IST
കോതമംഗലം: താലൂക്കിലെ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്പിൽ ധർണ നടത്തി. റേഷൻ വ്യാപാരികളുടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ തുക അനുവദിക്കുക, സർക്കാർ പ്രഖ്യാപിച്ച ഓണക്കാല ഉത്സവ ബത്ത അടിയന്തരമായി നൽകുക, കോടതി വിധി മാനിച്ച് സർക്കാർ കിറ്റ് കമ്മീഷൻ ഉടൻ നൽകുക. 2018ൽ പ്രഖ്യാപിച്ച വേതന പാക്കേജ് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എം.എസ്. സോമൻ അധ്യക്ഷത വഹിച്ചു.