പെ​രു​മ്പാ​വൂ​ർ: 35-ാമ​ത് എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി. 25 മു​ത​ൽ 29 വ​രെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പും​പ​ടി എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​ൾ​പ്പ​ടെ 15 വേ​ദി​ക​ളി​ലാ​യാ​ണു മ​ത്സ​ര​ങ്ങ​ൾ.

എം​ജി​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണു മു​ഖ്യ​വേ​ദി. സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, എം​ജി​എം എ​ച്ച്എ​സ്എ​സ് ര​ണ്ടാം നി​ല, രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, യൂ​ത്ത് ലീ​ഗ് ഹാ​ൾ, ഫാ​സ് കു​റു​പ്പം​പ​ടി, സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ൾ, വൈ​എം​സി​എ ഹാ​ൾ‌, എ​സ്എ​ൻ​ഡി​പി കെ​ട്ടി​ടം, സെ​ന്‍റ് റീ​ത്താ​സ് എ​ൽ​പി സ്കൂ​ൾ, ഡ​യ​റ്റ് ഹാ​ൾ, സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​റ്റു വേ​ദി​ക​ൾ.

ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് സം​ഘാ​ട​ക സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ മ​നോ​ജ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ജി ഷാ​ജി, പി.​പി. അ​വ​റാ​ച്ച​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ജി​ജു കോ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 24ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​നു മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 26നു ​രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം.