കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ഹൈ​റേ​ഞ്ച് പ​ബ്ലി​ക് സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ കു​ട്ടി​ക​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സൈ​മ​ണ്‍ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യം സ​ന്ദ​ർ​ശി​ച്ചു. നി​ല​യ​ലെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. ബി​നോ​യി​യും മ​റ്റ് ജീ​വ​ന​ക്കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളും കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ത്തു.