കോ​ത​മം​ഗ​ലം: കേ​ര​ള ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കോ​ത​മം​ഗ​ലം യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ചി​ത്വ മി​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ജൈ​വ - അ​ജൈ​വ വേ​സ്റ്റ് ബി​ന്നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. തോ​മ​സ് നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക് മെ​ഡി​ക്ക​ൽ കി​റ്റ്, രോ​ഗി​ക​ൾ​ക്കാ​യു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം, മു​തി​ർ​ന്ന ഹോ​ട്ട​ൽ ഉ​ട​മ​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യും ച​ട​ങ്ങി​ൽ ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ടി. ഹ​രി​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.