നെ​ടു​മ്പാ​ശേ​രി: ബം​ഗ​ളു​രു​വി​ൽ​നി​ന്നും മാ​ലി​യി​ലേ​ക്കു പോ​യ വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. 6 ഇ 1127 ​ന​മ്പ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.21 ന് ​അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ന് യ​ന്ത്ര​ത്ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൈ​ല​റ്റ് അ​ടി​യ​ന്തി​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 2.05ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​മ്പൂ​ർ​ണ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ങ്ങി​യ​തോ​ടെ 2.28 അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

136 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 140 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 71 പു​രു​ഷ​ന്മാ​രും 56 സ്ത്രീ​ക​ളും ഒ​ന്പ​ത് കു​ട്ടി​ക​ളും നാ​ല് ശി​ശു​ക്ക​ളു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ 49 പേ​ർ വി​ദേ​ശ പൗ​ര​ൻ​മാ​രാ​യി​രു​ന്നു. അ​ടി​യ​ന്തി​ര ലാ​ൻ​ഡിം​ഗി​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് സി​യാ​ൽ ഒ​രു​ക്കി​യ​ത്. യാ​ത്ര​ക്കാ​രെ പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ മാ​ലി​യി​ലേ​ക്ക് യാ​ത്ര​യാ​ക്കി.