വൈ​പ്പി​ൻ: മി​സിസ്‌ ക്യൂ​ന്‍ യൂ​ണി​വേ​ഴ്‌​സ്‌ പ​ട്ടം ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഡോ. ​ആ​നി മാ​മ്പി​ള്ളി​ക്ക്. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ നടന്ന ഗ്രാ​ൻഡ് ഫി​നാ​ലെ​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച ഏ​ക വ​നി​ത​യാ​യിരുന്നു മും​ബെ​യി​ൽ റി​സ​ര്‍​വ്‌ ബാ​ങ്ക്‌ ഓ​ഫ്‌ ഇ​ന്ത്യ​യി​ലെ ലീ​ഗ​ല്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റായ ഡോ. ​ആ​നി. വി​വാ​ഹി​ത​രാ​യ ക​ഴി​വു​റ്റ വ​നി​തക​ളെ സം​ഘ​ടി​പ്പി​ച്ച് സൗ​ന്ദ​ര്യം , ക​ഴി​വ്, ബു​ദ്ധി​സാ​മ​ർ​ത്ഥ്യം, അ​നു​ക​മ്പ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ശ​ക​ല​ന​ങ്ങ​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് മി​സി​സ് ക്യൂ​ൻ യൂ​ണി​വേ​ഴ്സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

2023 ൽ മി​സി​സ്‌ കേ​ര​ള മ​ത്സ​ര​ത്തി​ൽ ടൈ​റ്റി​ല്‍ വി​ന്ന​ര്‍ ആ​യി​രു​ന്നു. ഞാ​റ​യ്‌​ക്ക​ല്‍ മാ​മ്പി​ള്ളി ചാ​ക്കോ​ച്ച​ന്‍റെ​യും വി​മി​യു​ടെ​യും മ​ക​ളാ​ണ്‌ ആ​നി.​ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യ ജോ​സ​ഫ്‌ മാ​മ്പി​ള്ളി​യാ​ണ് ഭ​ര്‍​ത്താ​വ്‌. മ​ക​ന്‍ : ജോ​ഡ​ന്‍.