ദീപിക വാർത്ത പ്രമേയമാക്കി സിപിഎം ലോക്കൽ സമ്മേളനം
1461210
Tuesday, October 15, 2024 5:48 AM IST
കാക്കനാട്: മെട്രോ റെയിൽ നിർമാണത്തെ തുടർന്ന് കാക്കനാട് അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് സംബന്ധിച്ച് ദീപിക ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി യോഗത്തിൽ പ്രമേയമായി.
കാക്കനാട് നിവാസികൾ മാസങ്ങളായി റോഡിൽ അനുഭവിക്കുന്ന ദുരിതത്തേക്കുറിച്ചായിരുന്നു ദീപിക വാർത്ത ‘മെട്രോ റെയിൽ രണ്ടാംഘട്ട നിർമാണം: ഗതാഗതകുരുക്കിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് സിപിഎം പ്രമേയമാക്കിയത്.