മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നീക്കം തടയണം: കെസിബിസി മദ്യവിരുദ്ധ സമിതി
1461208
Tuesday, October 15, 2024 2:06 AM IST
കോതമംഗലം: കേരളത്തിൽ മദ്യം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി നടത്തുന്നതിനുള്ള നീക്കം തടയണമെന്നും ഇത് ഭാവി തലമുറയെ സർവനാശത്തിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം മേഖല നേതൃത്വസംഗമം കുറ്റപ്പെടുത്തി. കത്തീഡ്രൽ പാരിഷ് ഹാളിൽ നടത്തിയ നേതൃത്വ സംഗമവും യൂണിറ്റ് രൂപീകരണവും വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.
ജോയ്സ് മുക്കുടം, ജോണി കണ്ണാടൻ, സെബാസ്റ്റ്യൻ കൊച്ചടിവാരം, ബിജു വെട്ടിക്കുഴ, ജോബി ജോസഫ്, സിജു കൊട്ടാരത്തിൽ, ജിജു വർഗീസ്, ജോയി പടയാട്ടി, ജോസ് കൈതമന, ജോമോൻ ജേക്കബ്, മാർട്ടിൻ കീഴേമാടൻ, പോൾ കൊങ്ങാടൻ, ജോമോൾ സജി, ജോയി പനയ്ക്കൽ, ഇ.പി. പീറ്റർ എന്നിവർ പ്രസംഗിച്ചു. കത്തീഡ്രൽ യൂണിറ്റ് ഭാരവാഹികളായി റവ.ഡോ. തോമസ് ചെറുപറന്പിൽ (ഡയറക്ടർ), പോൾ കൊങ്ങാടൻ (പ്രസിഡന്റ്), മാർട്ടിൻ കീഴേമാടൻ (വൈസ് പ്രസിഡന്റ്), ബേബി പോത്താനിക്കാട് (സെക്രട്ടറി), തോമസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), ജോയി ഉന്നിച്ചംതറയിൽ (ട്രഷറർ), ജോമോൾ സജി (വനിത കോ-ഓർഡിനേറ്റർ), ബിജു വെട്ടിക്കുഴ (ഫെറോന പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.