കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം; ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസിന് ചാന്പ്യൻഷിപ്പ്
1461205
Tuesday, October 15, 2024 2:06 AM IST
വാഴക്കുളം: കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് ചാന്പ്യൻഷിപ്പ്. 1048 പോയിന്റോടെയാണ് സ്കൂൾ ചാന്പ്യൻഷിപ്പ് നേടിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഐടി, സയൻസ്, വർക്ക് എക്സ്പീരിയൻസ്, ഓവറോളും സോഷ്യൽ സയൻസ് റണ്ണേഴ്സ് അപ്പും, ഹൈസ്കൂൾ വിഭാഗത്തിൽ വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, സയൻസ് ഓവറോളും യുപി വിഭാഗത്തിൽ വർക്ക് എക്സ്പീരിയൻസ്, സയൻസ് ഓവറോളും മാത്തമാറ്റിക്സ് റണ്ണേഴ്സ് അപ്പും നേടിയാണ് ആനിക്കാട് സ്കൂളിന് ചാന്പ്യൻഷിപ്പ് ലഭിച്ചത്.