സ്വർണമാല മോഷണം: പ്രതി അറസ്റ്റിൽ
1460898
Monday, October 14, 2024 4:13 AM IST
മൂവാറ്റുപുഴ: സ്വർണമാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി തൊമ്മൻകുത്ത് അമയപ്ര പുത്തൻപുരയിൽ സുബിനെ (30)യാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂർ ചാത്തമറ്റം കവല ഭാഗത്തെ വീട്ടിലാണ് മോഷണം നടത്തിയത്. 64 കാരിയായ വയോധികയുടെ 27 ഗ്രാം തൂക്കം വരുന്ന സ്വർണമാലയും അതിലുണ്ടായിരുന്ന ഏലസുമാണ് മോഷ്ടിച്ചത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണം. ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്ഐമാരായ റോജി ജോർജ്, പി.കെ. സാബു, വി.സി. സജി, സീനിയർ സിപിഒമാരായ ടി.കെ.ബിജു, എം.ആർ.ലിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.