മദ്രസകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണം: പി.സി. തോമസ്
1460880
Monday, October 14, 2024 3:51 AM IST
കൊച്ചി: എല്ലാവിധ മതവിശ്വാസികള്‍ക്കും സ്വാതന്ത്ര്യം നല്കുന്ന ഭാരതത്തിന്റെ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി ദേശീയ ബാലാവകാശ കമ്മീഷന് മുസ്ലീം വിദ്യാലയങ്ങളോട് ചേര്‍ന്നുള്ള മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന രീതിയില്‍ നടത്തിയ നീക്കം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാൻ പി.സി. തോമസ്.
അത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തലാക്കുന്നത് തടയണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഇ-മെയില്‍ സന്ദേശം അയച്ചെന്നും പി.സി. തോമസ് പറഞ്ഞു.