യുവാവ് ചെമ്മീൻകെട്ടിൽ മുങ്ങിമരിച്ചു
1460806
Sunday, October 13, 2024 11:46 PM IST
വൈപ്പിൻ: ഫോർട്ടുകൊച്ചിയിൽ നിന്നു സുഹൃത്തുക്കൾക്കൊപ്പം നായരന്പലം നെടുങ്ങാട് ഉള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചെമ്മീൻകെട്ടിന്റെ തൂന്പിൻകുഴിയിൽ വീണ് മുങ്ങിമരിച്ചു. ഫോർട്ടുകൊച്ചി രാമേശ്വരം സ്വദേശി പാണ്ടിയാലക്കൽ ജോർജിന്റെ മകൻ സാലസ് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ നെടുങ്ങാട് ബോട്ട് ജെട്ടിക്കടുത്താണ് സംഭവം. ചിറയിലൂടെ നടന്നു പോകവെ സാലസും സുഹൃത്ത് ഷാലസും കുഴിയിൽ വീഴുകയായിരുന്നു. ഷാലസ് നീന്തി രക്ഷപ്പെട്ടു.
നീന്തൽ അറിയില്ലായിരുന്ന സാലസ് തൂന്പിൻകുഴിയിൽ മുങ്ങിത്താഴ്ന്നു. പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഞാറക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റു മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് സാലസ്. അവിവാഹിതനാണ്. അമ്മ: ബീന. സഹോദരൻ: ജിബിൻ.