വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനെതിരായ പരാമര്‍ശം: നില്പു സമരം നടത്തി
1460718
Saturday, October 12, 2024 4:02 AM IST
അങ്കമാലി: വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനെതിരായി ഗോവയിലെ ആര്‍എസ്എസ് മുന്‍ തലവന്‍ സുഭാഷ് വെലിങ്കര് നടത്തിയ വിദ്വേഷ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കെപിസിസി ന്യൂനപക്ഷ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി ടിബി ജംഗ്ഷനില്‍ നില്പു സമരം നടത്തി.
ഭരണഘടനയില്‍ എല്ല മതങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്രകാരം മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രിമാര്‍ നിലപാടു വ്യക്തമാക്കണമെന്നും സുഭാഷ് വെലിങ്കര് വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും കോണ്‍ഗ്രസ് മൈനോരിറ്റി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരസഭാ ഉപാധ്യക്ഷ സിനി മനോജ് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് അസീസി മഞ്ഞളി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ റീത്ത പോള്‍, പോള്‍ ജോവര്‍, ലില്ലി ജോയി, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ.വി. ജേക്കബ്, മൈനോരിറ്റി ജില്ലാ ഭാരവാഹികളായ ജോഷി പറോക്കാരന്‍,
ജോര്‍ജ് മുണ്ടാടന്‍, ഷൈബി പാപ്പച്ചന്, നിയോജക മണ്ഡലം ഭാരവാഹികളായ ജോയി തെക്കന്‍, സി.പി. മത്തായി, ബേബി പോള്‍, ജോസഫ് കാച്ചപ്പിള്ളി, ഏലിയാസ് അയ്യമ്പിള്ളി, ബി.ഒ. ബിജു, ആന്റോ കാച്ചപ്പിള്ളി, ഡേവീസ് ചൂരമന, എം.ഇ. സെബാസ്റ്റ്യന്‍, വി.ഡി. ബാബു, കെ.യു. ഡേവീസ്, കെന്നഡി കോട്ടയ്ക്കല്‍, ജോയി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.