യുവ ഫോട്ടോഗ്രഫർ സൗദിയിൽ മരിച്ചു
1460647
Friday, October 11, 2024 10:09 PM IST
പെരുന്പാവൂർ: യുവ ഫോട്ടോഗ്രഫറായ കീഴില്ലം കൊറ്റിക്കക്കുടി സിജു മോഹൻ (43) സൗദിയിൽ മരിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതുന്നു. സംസ്കാരം പിന്നീട്.
കീഴില്ലത്തിന്റെ നേർക്കാഴ്ചകൾ എന്ന ഡോക്യുമെന്ററിയുടെയും നിരവധി ഹൃസ്വ ചിത്രങ്ങളുടെയും കാമറാമാനും മിമിക്രി കലാകാരനുമായിരുന്നു. ഭാര്യ: വിനീത. മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി (മണ്ണൂർ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികൾ).