വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1460646
Friday, October 11, 2024 10:09 PM IST
ചെറായി: സംസ്ഥാനപാതയിൽ മുനന്പത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പുറം പറന്പാടി അയ്യപ്പന്റെ മകൻ ഷിബു (50) ആണ് മരിച്ചത്. കഴിഞ്ഞ 28ന് രാവിലെ കച്ചേരിപ്പടി ഭാഗത്തായിരുന്നു അപകടം.
ഷിബു ഓടിച്ചിരുന്ന സ്കൂട്ടറിൽ കൊറിയർ വാൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഷിബു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത. മക്കൾ: ആർഷ, അനന്തു കൃഷ്ണ.