മൂവാറ്റുപുഴ ഉപജില്ലാ സര്‍ഗോത്സവം
1460400
Friday, October 11, 2024 3:57 AM IST
മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച മൂവാറ്റുപുഴ ഉപജില്ലാ സര്‍ഗോത്സവം 2024ന്റെ ഉദ്ഘാടനം ചരിത്രകാരന് മോഹന്‍ദാസ് സൂര്യനാരായണന് നിര്‍വഹിച്ചു.
ഏഴിനങ്ങളിലായി നടന്ന ശില്‍പ്പശാലകളില്‍ ഉപജില്ലയിലെ 54 സ്കൂളുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മൂവാറ്റുപുഴ കാവുങ്കര കെഎംഎല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം നജ്ല ഷാജി അധ്യക്ഷത വഹിച്ചു. മികച്ച അധ്യപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തസ്മിന് ഷിഹാബിനെ യോഗത്തില്‍ ആദരിച്ചു.
തസ്മിന് ഷിഹാബിനും മോഹന്‍ദാസ് സൂര്യനാരായണനും ഉപഹാരങ്ങള്‍ നല്കി. തുടര്‍ന്ന് നടന്ന ശില്‍പ്പശാലകള്‍ക്ക് എന്‍.ജി. കൃഷ്ണന്‍കുട്ടി (പാട്ടുകൂട്ടം), കെ.എസ്. സുനില്‍കുമാര്‍ (വരക്കൂട്ടം), ശ്രീജ പി. ദാസ് (കാവ്യാലാപനം), വി.ടി. രതീഷ് (അഭിനയക്കൂട്ടം), ജിനീഷ് ലാല്‍ രാജ് (പുസ്തകാസ്വാദനം), തസ്മിന് ഷിഹാബ് (കഥക്കൂട്ടം, കവിതക്കൂട്ടം) എന്നിവര്‍ നേതൃത്വം നല്കി.