സ്പീക്കേഴ്സ് ഫോറം രൂപീകരിച്ചു
1460391
Friday, October 11, 2024 3:47 AM IST
ആലുവ: ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ സ്പീക്കേഴ്സ് ഫോറം രൂപീകരിച്ചു. കൊച്ചി എഫ് എം റെയിൻബോ ആർജെ ശരത് ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി മാത്യു , പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ എൻ.കെ.വിജയൻ, ബി. പരിണിത, ഫോറം സെക്രട്ടറി സമീർ ഖാൻ എന്നിവർ സംസാരിച്ചു.