കേരള കോണ്ഗ്രസ് 60-ാം ജന്മദിനാഘോഷം
1460217
Thursday, October 10, 2024 7:24 AM IST
കോതമംഗലം: കേരള കോണ്ഗ്രസ് 60-ാം ജന്മദിനാഘോഷത്തിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം ടൗണിൽ പാർട്ടി പതാക ഉയർത്തി മുൻ മന്ത്രിയും പാർട്ടി രൂപീകൃത നേതാവുമായ ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. 1964 ഒക്ടോബർ ഒന്പതിന് തിരുനക്കര മൈതാനത്ത് യശശരീരനായ മന്നത്ത് പത്മനാഭൻ വിളക്ക് കൊളുത്തി തുടക്കംകുറിച്ച കേരള കോണ്ഗ്രസ് പ്രസ്ഥാനം 60 വർഷം പിന്നിട്ട് വജ്ര ജൂബിലിയുടെ നിറവിലാണ്.
പ്രാരംഭം മുതൽ ഇന്നുവരെ നിയമസഭയിൽ കേരള കോണ്ഗ്രസ് സാന്നിധ്യമുണ്ട്. അന്തരിച്ച കെ.എം. ജോർജിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പ്രസ്ഥാനം സംസ്ഥാന ഭരണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.
ജോമി തെക്കേക്കര, റോയി സ്കറിയ, റാണികുട്ടി ജോർജ്, ജോർജ് അന്പാട്ട്, ബിജു വെട്ടികുഴ, ആന്റണി ഓലിയപ്പുറം, ജോജി സ്കറിയ, ജോസ് കവളമാക്കൽ, എ.വി. ജോണി, ജോസ് കൈതക്കൽ, ജോ ജോസ് വെട്ടികുഴ, ജോസി പോൾ, ലിസി പോൾ, റിൻസ് റോയി, ടീന മാത്യു, സി.കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: കേരള കോണ്ഗ്രസ് പാർട്ടി 60-ാം ജന്മദിനം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആഘോഷിച്ചു. പാർട്ടി സ്ഥാപക ചെയർമാൻ കെ.എം. ജോർജിന്റെ പ്രതിമയിൽ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം പുഷ്പഹാരം അണിയിച്ച് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റും ഉന്നതാധികാര സമിതിയംഗവുമായ ഷൈസൻ മാങ്ങഴ അധ്യക്ഷത വഹിച്ചു.
ജേക്കബ് ഇരമംഗലത്ത്, പായിപ്ര കൃഷ്ണൻ, ടോമി പാലമല, കെ.എം. ജോർജ്, ജോളി നെടുംകല്ലേൽ, പ്രഫ. ജോസ് അഗസ്റ്റിൻ, ടോം കുര്യാച്ചൻ, സോജൻ പിട്ടാപ്പിള്ളി, ജോസ് കുര്യാക്കോസ്, റെബി ജോസ്, തങ്കച്ചൻ കുന്നത്ത്, സേവി പൂവൻ, ജോബി മുണ്ടയ്ക്കൻ, ലോറൻസ് ഏനാനിക്കൽ, ജോമി ആയവന, സജി വട്ടക്കുടി, ജോർജ് വർഗീസ്, ജോണി പൊങ്ങണത്ത്, ജോണി വാളകം, ബെന്നി ജോയി, ജിജോ ജോയി, വള്ളമറ്റം കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടിയുടെ 60-ാമത് ജന്മദിന ഓർമക്കായി പാർട്ടി അംഗങ്ങൾക്ക് ഫലവൃക്ഷത്തൈകൾ നൽകി. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് വിനോദ് തെക്കേക്കരയ്ക്ക് കല്ലൂർക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി നെടുംകല്ലേൽ, കർഷക യൂണിയൻ നേതാവ് സോജൻ പിട്ടാപ്പിള്ളിൽ എന്നിവർ വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
കോതമംഗലം: കോണ്ഗ്രസ് (എം) പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ കോണ്ഗ്രസിന്റെ 60-ാം ജന്മദിനം ആഘോഷിച്ചു. പിണ്ടിമനയിൽ മണ്ഡലം പ്രസിഡന്റ് എം.എം. ജോസഫ് കൊടിയുയർത്തി അധ്യക്ഷത വഹിച്ചു. കേരളാ കോണ്ഗ്രസ് (എം) വനിതാ നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവർത്തകരായ മത്തായി മാത്യു, കെ.ഒ. യോഹന്നാൻ, സി.ഒ പൈലി, ജോയി തേലക്കാട്ട്, കെ.എം. ജോർജ്, ബേബി തവരക്കാട്ട്, ജോണി ഊക്കൻ, ഏലിയാസ് ചെന്പിൽ, തങ്കച്ചൻ കൊട്ടാരം എന്നിവരെ ആദരിച്ചു.
കോതമംഗലം: കേരള കോണ്ഗ്രസ് (എം) 60-ാം ജന്മദിനാഘോഷങ്ങളുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കുട്ടന്പുഴയിൽ പതാക ഉയർത്തി പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പഴയകാല കേരള കോണ്ഗ്രസിന്റെ മുതിർന്ന നേതാക്കളെ ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബിനോയി കുട്ടന്പുഴ അധ്യക്ഷത വഹിച്ചു. കോതമംഗലം നിയോജക മണ്ഡലത്തിലെ കീരംപാറ, കവളങ്ങാട്, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന എന്നീ മണ്ഡലങ്ങളിൽ പതാക ഉയർത്തി ജന്മദിനാഘോഷങ്ങൾ നടത്തി.
കോതമംഗലം: കേരള കോണ്ഗ്രസ് (സ്കറിയ തോമസ്) 60-ാം ജന്മദിനാഘോഷം നടത്തി. ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് മൂലൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അധ്യക്ഷത വഹിച്ചു.